spot_img
spot_img
HomeCovid 1990 ശതമാനം വിദ്യാർഥികൾ ആദ്യ ഡോസ് വാക്‌സീൻ സ്വീകരിച്ചു;ഒക്ടോബര്‍ പകുതിയോടെ 12 വയസിന് മുകളിലുള്ള ...

90 ശതമാനം വിദ്യാർഥികൾ ആദ്യ ഡോസ് വാക്‌സീൻ സ്വീകരിച്ചു;ഒക്ടോബര്‍ പകുതിയോടെ 12 വയസിന് മുകളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സീന്‍

ഒമാനിൽ മുൻഗണനാ വിഭാഗത്തിൽ പെട്ട മുഴുവൻ സ്‌കൂൾ വിദ്യാർഥികൾക്കും ഒക്ടോബർ പകുതിയോടെ വാക്‌സീൻ നൽകാൻ ആരോഗ്യ മന്ത്രാലയം. പുതിയ അധ്യായന വർഷത്തിൽ കൂടുതൽ കുട്ടികൾക്ക് സ്‌കൂളുകളിൽ എത്താൻ സാധിക്കും. ഓൺലൈൻ ക്ലാസുകൾ കൂടി ചേർന്നാകും ക്ലാസുകളെന്നും വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല ബിൻ ഖാമിസ് അൽ ബുസൈദി പറഞ്ഞു.
12 വയസിന് മുകളിലുള്ള മൂന്ന് ലക്ഷത്തിൽ പരം വിദ്യാർഥികളാണ് ഒമാനിലുള്ളത്. മുഴുവൻ ഗവർണറേറ്റുകളിലും സ്വദേശി-വിദേശി വിദ്യാർഥികൾക്ക് വാക്‌സീനേഷൻ ആരംഭിച്ചുകഴിഞ്ഞു. ഏറ്റവും കൂടുതൽ വിദ്യാർഥികൾ മസ്‌കത്ത്, ദോഫാർ, ബാത്തിന ഗവർണറേറ്റുകളിലാണ്.
305,000 വിദ്യാർഥികൾ ഇതിനോടകം ആദ്യ ഡോസ് വാക്‌സീൻ സ്വീകരിച്ചു. മുൻഗണനാ വിഭാഗത്തിലെ 90 ശതമാനമാണിത്. 28,000 കുട്ടികൾ രണ്ട് ഡോസ് വാക്‌സീനേഷനും പൂർത്തീകരിച്ചതായി അബ്ദുല്ല അൽ ബുസൈദി പറഞ്ഞു.
ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്ക് ആരോഗ്യ മന്ത്രാലയം സൗജന്യ വാക്‌സീനേഷൻ നടപ്പിലാക്കിവരികയാണ്. ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് വാക്‌സീൻ ആവശ്യമായ വിദ്യാർഥികളുടെ പേര് വിവരങ്ങൾ ശേഖരിച്ചാണ് വാക്‌സീൻ നൽകുന്നത്. വാക്‌സീനേഷൻ പൂർത്തിയാകുന്നതോടെ ഇന്ത്യൻ സ്‌കൂളുകളിലും വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: