OMANOMAN SPECIAL
ഒമാന്‍ ഫുട്ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഫിഫ സമിതിയില്‍

ലോക ഫുട്ബോളിൽ നടപ്പിലാക്കാൻ ലക്ഷ്യം വെക്കുന്ന പരിഷ്കരണങ്ങൾ സംബന്ധിച്ച് ചർച്ചകൾക്കായി ഫിഫ സമിതി രൂപീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇതിഹാസ താരങ്ങൾക്കൊപ്പം ഒമാൻ ഫുട്ബോൾ ക്യാപ്റ്റനും ഗോൾ കീപ്പറുമായ അലി അൽ ഹബ്സിയും ഉൾപ്പെട്ടിട്ടുണ്ട്.
ദോഹയിൽ ചേർന്ന സമിതി യോഗത്തിൽ രണ്ട് വർഷത്തിലൊരിക്കൽ ഫുട്ബോൾ ലോകകപ്പ് സംഘടിപ്പിക്കുന്നതുൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ചകൾ നടന്നു. ഫിഫ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ മുൻ ആഴ്സനൽ കോച്ച് ആൻസൻ വെങ്ങർ, ബ്രസീൽ ഫുട്ബോൾ ഇതിഹാസങ്ങളായ റൊണാൾഡൊ, റോബർട്ടോ കാർലോസ്, ഇറ്റലി താരമായിരുന്ന മാർകോ മെറ്റരാസി, ഫ്രാൻസ് താരം ഡേവിഡ് ട്രെസാഗട്ട്, ആസ്ത്രേലിയന്‍ താരം ടിം കാഹില്‍ തുടങ്ങിയവരും സംബന്ധിച്ചു.
2020ൽ ആണ് അലി അൽ ഹബ്സി രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. ഒമാന്‍ വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വല കാത്ത താരം ഇന്ത്യക്കെതിരെ ലോകകപ്പ് സന്നാഹ മത്സരത്തിലാണ് അവസാനമായി രാജ്യത്തിന് വേണ്ടി ഗ്ലൗ അണിഞ്ഞതത്. തുടർന്ന് ഇംഗ്ലീഷ് ക്ലബിന് വേണ്ടി കളി തുടർന്ന് താരം സീസൺ അവസാനത്തോടെ മുഴുവൻ തലത്തിലും ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് വിരമിക്കുകയായിരുന്നു. ജി സി സിയിൽ നിന്ന് യൂറോപ്പിൽ കളിച്ച ആദ്യ അറേബ്യൻ താരമായിരുന്നു അലി അൽ ഹബ്സി. 2003ൽ നോർവേ ക്ലബായ എഫ് സി ലിൻ ഒസ്ലോയുടെ ഗോൾവലയാണ് അദ്ദേഹം വല കാത്തത്. 2009ൽ ആദ്യ അറേബ്യൻ ഗൾഫ് കപ്പിൽ ഒമാൻ ദേശീയ ടീം മുത്തമിട്ടപ്പോൾ ഹബ്സിയുമുണ്ടായിരുന്നു ഗോൾകീപ്പർ.