Covid 19OMANOMAN SPECIAL

ഒമാനിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ 72 മണിക്കൂറിൽ 88 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,

ഒമാനിൽ കഴിഞ്ഞ 72 മണിക്കൂറിനിടെ പുതിയതായി 88 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,639 ആയി. വെള്ളിയാഴ്ചയും, ശനിയാഴ്ചയും ഓരോരുത്തർ വീതം 2 പേര് മരണപെട്ടു. ഇതോടെ ആകെ മരണസംഖ്യ 4,095 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,96,527 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 1,359 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്. രാജ്യത്ത് 41 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 24 പേർ ഐ.സി.യുവിലാണ്. ഇന്നലെ 2 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്

Related Articles

Close
%d bloggers like this: