Covid 19OMANOMAN SPECIAL
ഇന്ത്യൻ നേവി തലവൻ ഒമാൻ സന്ദർശനം ആരംഭിച്ചു

മസ്കത്ത് | ഇന്ത്യൻ നേവി സംഘത്തിന്റെ ഔദ്യോഗിക ഒമാൻ സന്ദർശനം ആരംഭിച്ചു. ഞായറാഴ്ച മസ്കത്തിലെത്തിയ ഇന്ത്യൻ നേവി തലവൻ അഡ്മിറൽ കറംബീർ സിംഗിനെ അൽ സീബ് എയർബേസിൽ റോയൽ നേവി ഓഫ് ഒമാൻ കമാൻഡർ അഡ്മിറൽ സൈഫ് നാസർ അൽ റഹ്ബി സ്വീകരിച്ചു. ഒമാൻ നാവിക വിഭാഗം ഉന്നതതല ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
മസ്കത്ത് ഇന്ത്യൻ എംബസിയിൽ അംബാസഡർ മുനു മഹാവറിന്റെ നേതൃത്വത്തിലും ഇന്ത്യൻ നേവി സംഘത്തെ സ്വീകരിച്ചു. സന്ദർശത്തിന്റെ ഭാഗമായി ഇന്ത്യ – ഒമാൻ നാവിക സഹകരണ വിഷയങ്ങളിൽ ചർച്ചകൾ നടത്തും.