Covid 19OMANOMAN SPECIAL
ആശ്വാസം; ഒമാനില്‍ പുതിയതായി കോവിഡ് ബാധിച്ചത് 31 പേര്‍ക്ക് മാത്രം

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 31 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,769 ആയി. പുതിയതായി ഒരാള്‍ പോലും രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടില്ല. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്തത് 4,081 മരണങ്ങളാണ്. 297832 പേര് കോവിഡ് മുക്തരാവുകയും ചെയ്തു. രാജ്യത്ത് 30 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 17 പേർ ഐ.സി.യുവിലാണ്. ഇന്നലെ 3 പേരെയാണ് ഹോസ്പിറ്റലില്‍ പുതിയതായി അഡ്മിറ്റ് ചെയ്തത്.