spot_img
spot_img
HomeOMANലോക ഹൃദയദിനത്തില്‍ വാക്കത്തോണ്‍ ശ്രദ്ധേയമായി

ലോക ഹൃദയദിനത്തില്‍ വാക്കത്തോണ്‍ ശ്രദ്ധേയമായി

ലോക ഹൃദയ സംരക്ഷണ ദിനമായ സെപ്റ്റംബർ 29ന് ഒമാനില്‍ ബോധവത്കരണ വാക്കത്തോൺ യാത്രയും സൗജന്യ വൈദ്യ പരിശോധനയും സംഘടിപ്പിച്ചു. അൽറഫ ആസ്റ്റർ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സൊഹാർ അംബാർ പാർക്കിൽ വെച്ചായിരുന്നു പരിപാടികള്‍. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ പ്രൈവറ്റ് ഹെൽത്ത് ഡിപ്പാർട്മെന്റ് ബാത്തിന റീജൻ മേധാവി ഡോ. നജാത്ത്‌ അൽ സദ്ജാലി വാക്കത്തോൺ ഉദ്ഘാടനം ചെയ്തു.

സൗജന്യ വൈദ്യപരിശോധനയുടെ ഭാഗമായി രക്ത സമ്മർദ്ദം, പ്രമേഹം എന്നിവ പരിശോധിക്കുകയും, തുടര്‍ ചികിത്സയ്‍ക്കായി ആസ്റ്റർ ഹോസ്‍പിറ്റലിലെ ഹൃദ്രോഗ വിദഗ്ദ്ധനെ കാണാനും ഇ.സി.ഇ എടുക്കാനുമുള്ള സൗജന്യ കൂപ്പൺ വിതരണവും നടത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ. അഷ്‌റഫ്‌ റെസ ,സലീല യൂസഫ് (എച്ച്.ആര്‍ മാനേജർ) മാർക്കറ്റിങ് ഹെഡ് സിറിൽ, നദീം എന്നിവരും ചടങ്ങിൽ സന്നിഹിതായിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരുന്നു വാക്കത്തോൺ സംഘടിപ്പിച്ചിരുന്നത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: