OMANOMAN SPECIAL
മദ്യക്കടത്ത്; ഒമാനിൽ ഒൻപത് വിദേശികൾ പിടിയിൽ

മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ്, ഖസബ് സ്പെഷ്യൽ ടാസ്ക് പോലീസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് മദ്യക്കടത്ത് സംഘത്തെ പിടികൂടി
അനധികൃതമായി മദ്യം കടത്തിയതിന് ഒമാനിൽ ഒൻപത് വിദേശികൾ പോലീസിന്റെ പിടിയിലായി. മൂന്ന് ബോട്ടുകളിലായി വലിയ അളവിൽ മദ്യം കടത്തിയതിനാണ് ഒൻപത് പേരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തികരിച്ചതായും ഒമാൻ പോലീസ് പറഞ്ഞു.