OMANOMAN SPECIAL
ഷെഹീന്‍ ചുഴലിക്കാറ്റ്; വൈദ്യുതി പുനസ്ഥാപിക്കല്‍ അന്തിമ ഘട്ടത്തിലേക്ക്

ഷെഹീന്‍ ചുഴലിക്കാറ്റ് ബാധിച്ച സൗത്ത് അല്‍ ബാത്വിനയിലെ 90 ശതമാനവും നോര്‍ത്ത് അല്‍ ബാത്വിനയിലെ 87 ശതമാനവും വൈദ്യുതി പുനസ്ഥാപിച്ചതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. വൈദ്യുതി പൂര്‍ണമായും പുനസ്ഥാപിക്കാനുള്ള നടപടികള്‍ വളരെ വേഗത്തില്‍ നടക്കുന്നുണ്ട്. സൗത്ത് അല്‍ ബാത്വിനയില് വെള്ളം, വൈദ്യുതി, ടെലി കമ്യൂണിക്കേഷന്‍, ഇന്ധനം, റോഡ് തുടങ്ങിയ സേവനങ്ങള്‍ 99 ശതമാനവും പുനസ്ഥാപിച്ചതായി അധികൃതര്‍ പറഞ്ഞു. കൂടാതെ ഇവിടെ മാലിന്യ സംസ്കരണം 90 ശതമാനവും പുനസ്ഥാപിച്ചിട്ടുണ്ട്.