ഖബൗറ, സുവൈക്ക് എന്നിവിടങ്ങളിലെ 98 സ്റ്റോറുകളില്‍ നിന്നായി ഭക്ഷ്യയോഗ്യമല്ലാത്ത 77,000 കിലോഗ്രാം ഭക്ഷണം നശിപ്പിച്ചു.
77,809 കിലോഗ്രാം മത്സ്യം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയാണ് നശിപ്പിക്കപ്പെട്ടത്. അവ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തവയാണെന്ന് അല്ബാത്വിനയിലെ മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.