OMAN
50 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 1 മരണം

ഒമാനിൽ കഴിഞ്ഞ 72 മണിക്കൂറിനിടെ പുതിയതായി 50 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,965 ആയി. രാജ്യത്ത് മൂന്ന് ദിവസത്തിനിടെ ഒരാളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത് 4,102 മരണങ്ങളാണ്. 299278 പേര് കോവിഡ് മുക്തരാവുകയും ചെയ്തു.