മയക്കുമരുന്ന് കടത്തിയതിനും കൈവശം വെച്ചതിനും നാല് പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
കോസ്റ്റ് ഗാർഡ് പോലീസ്, സൗത്ത് അൽ ബാത്വിനയിലെ ആന്റി നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കടലിൽ വെച്ചാണ് നാല് പേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. 60 മൊഡ്യൂള്‍ ഹാഷിഷും ആയിരത്തിലധികം ഗുളികകളും മയക്കുമരുന്ന് പദാർത്ഥങ്ങളും പ്രതികളുടെ കയ്യില്‍നിന്നും കണ്ടെത്തി.