OMANOMAN SPECIAL
ഒമാനില്‍ 21 പേര്‍ക്ക് കൂടി കോവിഡ്, 1 മരണം

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,999 ആയി. ഇന്നലെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത മരണങ്ങളുടെ എണ്ണം 4,104 ആയി. 299334 പേര് കോവിഡ് മുക്തരാവുകയും ചെയ്തു. നിലവില്‍ 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇപ്പോള്‍ 567 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരെ കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 19 രോഗികള്‍ ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.