OMANOMAN SPECIAL
ഒമാൻ കാട്ടു മാനുകളുടെ ഇറക്കുമതി നിരോധിച്ചു

എല്ലാ തരത്തിലുമുള്ള കാട്ടുമാനുകളെ ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതികൾ 2021 ഒക്ടോബർ 12 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായി ഒമാന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
ഒമാനിലെ മാനുകളുടെ അവസ്ഥ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പരിഗണനകൾക്കാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. .