OMANOMAN SPECIAL
ഒമാന്റെ ജിഡിപി 10.1% ഉയർന്നു

ഒമാന്റെ ജിഡിപി ഈ വർഷത്തെ രണ്ടാം പാദത്തിന്റെ അവസാനത്തിൽ 10.1 ശതമാനം ഉയർന്ന് 15.3 ബില്യണിലെത്തി, മുൻ വർഷം ഇതേ പാദത്തിൽ 13.9 ബില്യൺ ആയിരുന്നു.
ഈ വര്‍ഷത്തെ രണ്ടാം പാദത്തിലെ സുൽത്താനേറ്റിലെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യുന്ന റിപ്പോർട്ടിൽ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ നൽകിയ വിവരങ്ങള്‍ അനുസരിച്ച് ശരാശരി എണ്ണ വിലയിൽ 9.9 ശതമാനം വർദ്ധനവ് ഉണ്ടായതിന്റെ ഫലമായാണ് ജിഡിപി യില്‍ ഈ വർദ്ധനവ് ഉണ്ടായത്. ഈ വർഷം രണ്ടാം പാദത്തിൽ ഒരു ബാരൽ 51.1 ഡോളറിൽ നിന്ന് 56.2 ഡോളറായി ഉയർന്നിരുന്നു.