OMANOMAN SPECIAL
ഷഹീൻ ചുഴലിക്കാറ്റ്: ആരോഗ്യ മന്ത്രാലയം ഒമാനിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് പ്രത്യേക സംഘങ്ങളെ അയച്ചു

പൊതുജനാരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന അപകടസാധ്യതകൾ വിലയിരുത്തുന്നതിനും പകർച്ചവ്യാധികളുടെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും ഷഹീൻ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിലേക്ക് പ്രത്യേക ടീമുകളെ അയയ്ക്കുന്നതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ഷഹീന് ബാധിച്ച വടക്കൻ, തെക്കൻ അൽ ബാത്വിന ഗവർണറേറ്റുകളില്‍ ഫീൽഡ് സർവേ നടത്താൻ ഞായറാഴ്ച മുതൽ പ്രത്യേക സംഘങ്ങളെ അയക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.