OMAN
ഡെയ്മാനിയാത്ത് ദ്വീപുകളിലെ ബീച്ചുകളിൽ ശുചീകരണ പ്രവർത്തനം തുടരുന്നു

ഡെയ്മാനിയത്ത് പ്രകൃതിദത്ത ദ്വീപുകളിലെ ബീച്ചുകൾ തുടർച്ചയായ ഏഴാം ദിവസവും പരിസ്ഥിതി അതോറിറ്റി വൃത്തിയാക്കി.
പരിസ്ഥിതി അതോറിറ്റിയുടെ വന്യജീവി സംരക്ഷണ യൂണിറ്റിലെ സ്പെഷ്യലിസ്റ്റുകൾ, തുടർച്ചയായ ഏഴാം ദിവസവും, മരത്തിന്റെ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് ക്യാനുകൾ, മറ്റ് മാലിന്യങ്ങൾ തുടങ്ങിയവ ഡൈമനിയത്ത് പ്രകൃതിദത്ത ദ്വീപുകളിലെ ബീച്ചുകളില്‍ നിന്നും വൃത്തിയാക്കി. ഷഹീൻ ചുഴലിക്കാറ്റിന്റെ ഫലമായി കരയിൽ നിന്ന് കടലിലെത്തി, തുടർന്ന് ജലപ്രവാഹത്തിലൂടെ തീരത്തടിഞ്ഞ മാലിന്യങ്ങളാണ് നീക്കിയത്. ഒമാൻ ന്യൂസ് ഏജൻസി (ഒഎൻഎ) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു