നബിദിനത്തോടനുബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മുന്നൂറിലധികം തടവുകാര്‍ക്ക് മോചനം നല്കി. ഇവരില്‍ 107 പേര് പ്രവാസികളാണ്. വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരെയാണ് സുല്‍ത്താന്‍ മോചിപ്പിച്ചത്. ആകെ 328 തടവുകാരാണ് ഇത്തവണ മോചിതരാകുന്നതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.