OMAN
അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച 29 പേരെ അറസ്റ്റ് ചെയ്തു

അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച 29 പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
നോർത്ത് അൽ ബാത്വിന ഗവർണറേറ്റിനോട് ചേർന്നുള്ള ഒമാനി പ്രദേശത്തെ കടലിൽ വിവിധ സ്ഥലങ്ങളിലായി നാല് വിദേശ ബോട്ടുകൾ കോസ്റ്റ് ഗാർഡ് പോലീസ് പിടിച്ചെടുത്തു. ബോട്ടില്‍ നിന്നും നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിച്ച 29 പേർ അറസ്റ്റിലായി. അവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) പറഞ്ഞു.