OMAN
ഷഹീൻ ചുഴലിക്കാറ്റ്: വീട് നഷ്ടപ്പെട്ടവർക്കായി 300 ലധികം പുതിയ വീടുകൾ നിർമ്മിക്കും

ഷഹീൻ ചുഴലിക്കാറ്റിൽ പൂർണമായി തകർന്ന വീടുകൾക്ക് പകരമായി 300 ലധികം വീടുകൾ നിർമ്മിക്കാൻ പദ്ധതി. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുള്ള മന്ത്രിതല സമിതിയുടെ നാലാമത്തെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ധനമന്ത്രിയും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുള്ള മന്ത്രിതല സമിതിയുടെ അധ്യക്ഷനുമായ സുൽത്താൻ ബിൻ സലേം അൽ ഹബ്സി സുവൈക്ക് വിലായത്തിലെ റോയൽ ഒമാൻ പോലീസ് സ്റ്റേഷനിൽ നടന്ന യോഗത്തിന് നേതൃത്വം നല്കി.