OMAN
ഒമാനില്‍ 47 പേര്‍ക്ക് കൂടി കോവിഡ്; 3 മരണം

ഒമാനിൽ കഴിഞ്ഞ 72 മണിക്കൂറിനിടെ പുതിയതായി 47 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,163 ആയി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാജ്യത്ത് 3 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 4,110 ആണ്. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.