OMAN
വഞ്ചനാ കുറ്റത്തിന് രണ്ട് സ്ത്രീകൾ ഒമാനില്‍ അറസ്റ്റിലായി

സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ കബളിപ്പിച്ച രണ്ട് പ്രവാസി സ്ത്രീകളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
മസ്കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡ്, സ്പെഷ്യൽ ടാസ്ക് പോലീസുമായി സഹകരിച്ചാണ് അറസ്റ്റ് നടത്തിയത്. ആളുകളെ വശീകരിച്ച്, സോഷ്യൽ മീഡിയ വഴി അപമര്യാദയായി ഫോട്ടോകൾ പ്രദർശിപ്പിക്കാൻ പ്രലോഭിപ്പിക്കുകയും ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത് അവരെ കൊള്ളയടിക്കുകയും ചെയ്ത രണ്ട് പ്രവാസി സ്ത്രീകളാണ് അറസ്റ്റിലായത്.