OMAN
സലാലയില്‍ ഭൂചലനം രേഖപ്പെടുത്തി

ശനിയാഴ്ച രാവിലെ സലാല നഗരത്തിൽ നിന്ന് 196 കിലോമീറ്റർ അകലെ റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കണ്ടെത്തി.
പ്രാദേശിക സമയം രാവിലെ 7.47ന് അറബിക്കടലിൽ 10 മീറ്റർ ആഴത്തിൽ റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദോഫാർ ഗവർണറേറ്റിലെ സലാല നഗരത്തിൽ നിന്ന് 196 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായതെന്ന് കേന്ദ്രം അറിയിച്ചു.
സലാല നഗരത്തിൽ നിന്ന് 239 കിലോമീറ്റർ അകലെ റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും നേരത്തെ കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച അറബിക്കടലിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.06 നാണ് 10 മീറ്റർ ആഴത്തിൽ റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.