BRAKING NEWS
ബൗഷറിലെ അപ്പാര്‍ട്ടുമെന്റില്‍ തീപിടുത്തം, 25 പേരെ ഒഴിപ്പിച്ചു.

ബൗഷറിലെ ഒരു അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ അണയ്ക്കുകയും 25 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.
ബൗഷര്‍ വിലായത്തിലെ അൽ ഖുവൈർ ഏരിയയിലെ ഒരു അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാനും കെട്ടിടത്തിൽ നിന്ന് 25 പേരെ ഒഴിപ്പിക്കാനും കഴിഞ്ഞു. മൂന്ന് പേർക്ക് അടിയന്തര വൈദ്യസഹായം നൽകി. ആര്‍ക്കും ആരോഗ്യ പ്രശ്നങ്ങളില്ല.