‘ഹെൽത്ത് & ബ്യൂട്ടി ആസ്ടെക് സീക്രട്ട് ഇന്ത്യൻ ഹീലിംഗ് ക്ലേ’ എന്ന സൗന്ദര്യവർദ്ധക ഉൽപ്പന്നം ഉപയോഗിക്കരുതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇതിൽ ഉയർന്ന ശതമാനം ബാക്ടീരിയയും ആർസെനിക്കും അടങ്ങിയിട്ടുള്ളതിനാലാണ് മുന്നറിയിപ്പ്.
സൗന്ദര്യവർദ്ധക വസ്തുക്കളിലും വ്യക്തിഗത പരിചരണത്തിലും സുരക്ഷാ ആവശ്യകതകൾ സംബന്ധിച്ച ഗൾഫ് സ്റ്റാൻഡേർഡ് (GSO 1943/2016) ലംഘിക്കുന്ന ഉത്പന്നം ഉപഭോക്താവിനെ ആരോഗ്യപരമായ അപകടസാധ്യതകളിലേക്ക് നയിച്ചേക്കാമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
‘ഹെൽത്ത് & ബ്യൂട്ടി ആസ്ടെക് സീക്രട്ട് ഇന്ത്യൻ ഹീലിംഗ് ക്ലേ’ എന്ന സൗന്ദര്യവർദ്ധക ഉൽപ്പന്നം ഉപയോഗിക്കുന്നതിനെതിരെ ഒമാന്റെ മുന്നറിയിപ്പ്
RELATED ARTICLES