വിറകിനായി മരം മുറിച്ച പ്രവാസി ഒമാനില്‍ അറസ്റ്റിലായി. ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍വയോണ്‍മെന്റാണ് ഇക്കാര്യം അറിയിച്ചത്. മരം മുറിച്ച് വിറകുണ്ടാക്കിയതും വിറക് കത്തിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും അധികൃതര്‍ പറയുന്നു. വിറക് അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്തു. പിടിയിലായ വ്യക്തിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ ആരെങ്കിലും നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ എന്‍വയോണ്‍മെന്റ് അതോറിറ്റിയെ വിവരമറിയിക്കണമെന്ന്അധികൃതര് ആവശ്യപ്പെട്ടിട്ടുണ്ട്.
വിറകിനായി മരം മുറിച്ചു; പ്രവാസി ജയിലിലായി
RELATED ARTICLES