International
ബ്രസീലില്‍ വാലുള്ള മനുഷ്യക്കുഞ്ഞ് ജനിച്ചു: ചിത്രങ്ങള്‍ പുറത്ത് വിട്ട് ശാസ്ത്രജ്ഞര്‍

ബ്രസീലില്‍ വാലുള്ള മനുഷ്യക്കുഞ്ഞ് ജനിച്ചു. പന്ത്രണ്ട് സെന്റിമീറ്റര്‍ നീളമുള്ള വാലാണ് കുഞ്ഞിനുള്ളത്.
പൂര്‍ണവളര്‍ച്ച എത്തും മുമ്പാണ് കുഞ്ഞ് ജനിച്ചിരിക്കുന്നത്. മുപ്പത്തഞ്ച് ആഴ്ച മാത്രം വളര്‍ച്ചയെത്തിയ കുട്ടിക്ക് പക്ഷേ മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ല. വാലും ഇതിന്റെ അറ്റത്ത് ഒരു ഉണ്ട പോലെയും ആയാണ് ഇത് കണ്ടത്. എന്നാല്‍ ഈ വാലിന് കുഞ്ഞിന്റെ നാഡിവ്യൂഹവുമായി ബന്ധമില്ലെന്നാണ് സ്കാനിംഗില്‍ നിന്ന് മനസിലായത്. അത് കൊണ്ട് തന്നെ യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കുഞ്ഞിന്റെ വാല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ശസ്ത്രക്രിയ സങ്കീര്‍ണമല്ലെന്നാണ് പീഡിയാട്രിക് സര്‍ജറി കേസ് റിപ്പോര്‍ട്ട് എന്ന ജേര്‍ണലില്‍ പറയുന്നത്. എന്നാല്‍ കുട്ടി എങ്ങനെ ഇതില്‍ നിന്ന് തിരിച്ച് വരുമെന്ന കാര്യം വിശദമാക്കിയിട്ടില്ല. മിക്ക കുഞ്ഞുങ്ങളിലും ഇത്തരം വളര്‍ച്ചകള്‍ ഗര്‍ഭത്തില്‍ വച്ച് ഉണ്ടാകാറുണ്ട്. എന്നാല്‍ പൂര്‍ണവളര്‍ച്ച എത്തുന്നതോടെ ഇത് പിന്‍ഭാഗത്തെ എല്ലുകളായി രൂപാന്തരം പ്രാപിക്കും. എന്നാല്‍ ബ്രസീലിലെ കുഞ്ഞില്‍ കണ്ടെത്തിയിരിക്കുന്നത് കൊഴുപ്പ് അടിഞ്ഞ് കൂടിയ ഭാഗമാകാമെന്നാണ് നിഗമനം.