OMAN
ഒമാനിലെ നിർധന കുടുംബങ്ങൾക്കായി 2ലക്ഷത്തിലധികം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് ചാരിറ്റി സംഘടന

കൺസൾട്ടിംഗ് സ്ഥാപനമായ പ്രോട്ടിവിറ്റി ഒമാനുമായി സഹകരിച്ച് ചാരിറ്റി സംഘടനയായ നിദാ അൽ ഖൈർ നവംബർ 6 ന് ഒമാനിലെ നിരാലംബരായ 2 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്തു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകാൻ ലക്ഷ്യമിടുന്ന ആഗോള കൺസൾട്ടിംഗ് കമ്പനിയായ പ്രോട്ടിവിറ്റിയുടെ “ഐ ഓൺ ഹംഗർ” ക്യാമ്പൈനിന്റെ ഭാഗമായാണ് ഭക്ഷണം വിതരണം ചെയ്തത്. 220405 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായും ഗുണനിലവാരമുള്ള ഭക്ഷണം നിരാലംബരായ കുടുംബങ്ങളിലേക്ക് എത്തിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും പ്രോട്ടിവിറ്റി ഒമാന്‍ മാനേജിംഗ് ഡയറക്ടര്‍ ഷാത അല്‍ മസാകിരി പറഞ്ഞു.