Covid 19
ഒമാനില്‍ 36 പേര്‍ക്ക് കൂടി കോവിഡ്

ഒമാനിൽ കഴിഞ്ഞ 72 മണിക്കൂറിനിടെ പുതിയതായി 36 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,365 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 4,112 ആണ്. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.