OMANOMAN SPECIAL
അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച ആറ് പേർ അറസ്റ്റിൽ

ഒമാന്‍ സുൽത്താനേറ്റിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച ആറ് പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
സൗത്ത് അൽ ബാത്തിന ഗവർണറേറ്റിലെ പോലീസ് കമാൻഡ്, കോസ്റ്റ് ഗാർഡ് പോലീസിന്റെയും പ്രത്യേക ടാസ്ക് ഫോഴ്സിന്റെയും സഹകരണത്തോടെ, മയക്കുമരുന്ന് കൈവശം വയ്ക്കുന്നതിനും കടത്തുന്നതിനും അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിച്ചുവരുന്നതായി റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു.