OMANOMAN SPECIAL
ഒമാനിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ നാല് പ്രവാസികള്‍ അറസ്റ്റിൽ

അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് നാല് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് പ്രതികള്‍ മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പ്രവാസികളെയാണ് നോർത്ത് അൽ ഷർഖിയ ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികൾ പൂർത്തിയായിവരികയാണ്.