OMAN
അനധികൃത വല ഉപയോഗിച്ച മത്സ്യത്തൊഴിലാളിയെ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു

മസ്കത്ത് ഗവർണറേറ്റിൽ അനധികൃത വല ഉപയോഗിച്ചതിന് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു.
കോസ്റ്റ് ഗാർഡ് പോലീസിന്റെ പിന്തുണയോടെ മസ്കത്ത് ഗവർണറേറ്റിലെ ഫിഷറീസ് കൺട്രോൾ ടീം ഇന്ന് രാവിലെയാണ് അനധികൃത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെ സീബിലെ വിലായത്തില്‍ നിന്നും പിടികൂടിയത്. പിടിച്ചെടുത്ത വലകൾ കണ്ടുകെട്ടുന്നതിനൊപ്പം നിയമലംഘകർക്കെതിരായ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി മന്ത്രാലയം പറഞ്ഞു.