OMAN
അനധികൃതമായി ഇറച്ചി വിൽപന നടത്തിയ പ്രവാസികൾ അറസ്റ്റിൽ

ദോഫാർ മുനിസിപ്പാലിറ്റിയില്‍ അനുമതിയില്ലാതെ പ്രവർത്തനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തു.
റോയൽ ഒമാൻ പോലീസിന്റെയും പബ്ലിക് പ്രോസിക്യൂഷന്റെയും സഹകരണത്തോടെ, ദോഫാര്‍ മുനിസിപ്പാലിറ്റിയിലെ ആരോഗ്യകാര്യ വകുപ്പിലെ സിവിൽ ഇൻസ്പെക്ഷൻ ടീമാണ് പ്രതികളെ പിടികൂടിയത്. പ്രാദേശിക നിയമങ്ങളും ഉത്തരവുകളും പാലിക്കാതെയും ലൈസൻസില്ലാതെയും പാർപ്പിട പരിസരങ്ങളിൽ മാംസം വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്തതിനാണ് പ്രവാസികളായ തൊഴിലാളികള്‍ അറസ്റ്റിലായത്. മാംസം കണ്ടുകെട്ടുകയും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി ദോഫാർ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.