OMANOMAN SPECIAL
അല്‍ മഹാ സ്ട്രീറ്റ് ഈ മാസം 18 വരെ ഭാഗികമായി അടച്ചിടും

ഇന്ന് മുതൽ ഈ മാസം 18 വരെ അൽ മഹാ സ്ട്രീറ്റ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
അൽ മഹാ സ്ട്രീറ്റ് (സെയ്ദ് ബിൻ തൈമൂർ പള്ളിക്ക് സമീപമുള്ള അൽ ഖുവൈർ) ഭാഗികമായാണ് അടച്ചിടുക. തകർന്ന ഭാഗങ്ങള്‍ നന്നാക്കാൻ വേണ്ടിയാണിത്.