മതങ്ങളെ അവഹേളിച്ചാൽ നാല് കോടി വരെ പിഴ എന്ന മുന്നറിയിപ്പുമായി യുഎഇ. അസഹിഷ്ണുത കാണിക്കുകയോ, വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്താൽ രണ്ടര ലക്ഷം ദിർഹം മുതൽ (50 ലക്ഷം രൂപ) 20 ലക്ഷം ദിർഹം വരെ (നാല് കോടി രൂപ) പിഴയീടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
വിദ്വേഷ പ്രസംഗങ്ങൾ നടത്തിയാൽ അഞ്ച് ലക്ഷം ദിർഹം (ഒരു കോടി) പിഴയും അഞ്ച് വർഷം തടവും ലഭിക്കാവുന്ന കുറ്റമാണ്. ഏതെങ്കിലും മതത്തെയോ അവയുടെ പുണ്യ വസ്തുക്കളേയോ പുണ്യഗ്രന്ഥങ്ങളെയോ അവഹേളിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.