OMANOMAN SPECIAL
12 വയസ്സും അതിന് മുകളിലും പ്രായമുള്ള പ്രതിരോധശേഷി കുറഞ്ഞ രോഗികൾക്ക് മൂന്നാം ഡോസ് ഉപയോഗിക്കാന്‍ അനുമതി.

12 വയസും അതിനുമുകളിലും പ്രായമുള്ള, കോവിഡ്-19 വാക്സിന്റെ അവസാന ഡോസ് സ്വീകരിച്ച് മൂന്ന് മാസം പൂർത്തിയാക്കിയ പ്രതിരോധശേഷി കുറഞ്ഞ രോഗികൾക്ക് ഫിസർ-ബയോഎൻടെക് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിക്കാൻ നോർത്ത് അൽ ബാത്തിനയിലെ ഹെൽത്ത് സർവീസസ് ജനറൽ ഡയറക്ടറേറ്റ് അനുമതി നല്കി.
മുമ്പ് ഉപയോഗിച്ച വാക്സിൻ പരിഗണിക്കാതെ തന്നെ ബയോഎൻടെക് വാക്സിൻ നല്കുന്ന വിഭാഗങ്ങള്‍ ഇവയാണ്.
1- കാൻസർ ചികിത്സയ്ക്ക് വിധേയരായ രോഗികളും മജ്ജ അല്ലെങ്കിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളും.
2 – പ്രതിരോധശേഷി കുറഞ്ഞ രോഗികളും അനിയന്ത്രിതമായ എച്ച്ഐവി ബാധിച്ചവരും.
3- രോഗപ്രതിരോധ മരുന്നുകൾ അല്ലെങ്കിൽ ബയോളജിക്കൽ ഏജന്റ്സ് മരുന്നുകൾ സ്വീകരിച്ച രോഗികൾ.
ഡയറക്ടറേറ്റ് ജനറൽ പ്രസ്താവനയിൽ പറഞ്ഞു.