InternationalOMANOMAN SPECIAL
കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെടുന്നവര്‍ക്ക് ഇനി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും വിലക്ക്

അനധികൃത താമസത്തിന് കുവൈത്തിൽ പിടിയിലായി നാടുകടത്തപ്പെടുന്നവർക്ക് ഇനി എല്ലാ ഗൾഫ് രാജ്യങ്ങളിലും 5 വർഷം പ്രവേശന വിലക്ക് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
അനധികൃത താമസക്കാരെ കണ്ടെത്താൻ കുവൈത്തിൽ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. പൊതുമാപ്പ് ഇപ്പോള്‍ പരിഗണനയിലില്ല. കോവിഡ് സാഹചര്യത്തിൽ അനധികൃത താമസക്കാർക്ക് താമസരേഖ സാധുതയുള്ളതാക്കാൻ സമയപരിധി 4 തവണ നീട്ടി നൽകിയിരുന്നു. ഇതു പ്രയോജനപ്പെടുത്താത്തവർക്ക് മാനുഷിക പരിഗണന നൽകേണ്ടതില്ലെന്നാണു നിലപാട്.
കുടുംബ സന്ദർശക വിസയിൽ എത്തിയശേഷം തിരിച്ചുപോകാത്തവർ ഉൾപ്പെടെ നിലവിൽ 1,60,000 അനധികൃത താമസക്കാർ കുവൈത്തിലുണ്ടെന്നാണ് കണക്ക്. പിഴ അടച്ച് രാജ്യം വിടുകയാണെങ്കിൽ പുതിയ വിസയിൽ തിരിച്ചുവരാന്‍ കഴിയും.