InternationalOMAN SPECIAL

യുഎന്‍ അംഗത്വത്തിന്‍റെ അന്‍പതാം വാര്‍ഷികം: ഒമാന്‍ സ്മരണികാ സ്റ്റാമ്പ് പുറത്തിറക്കി

ഐക്യരാഷ്ട്രസഭയിൽ സുൽത്താനേറ്റ് ഓഫ് ഒമാൻ അംഗത്വമെടുത്തതിന്റെ 50-ാം വാർഷികം ആഘോഷിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം ഒമാൻ പോസ്റ്റുമായി സഹകരിച്ച് ഒരു സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി.

131-ാമത്തെ അംഗരാജ്യമെന്ന നിലയിൽ 1971 ഒക്ടോബർ 8-നാണ് ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ഒമാന്റെ പതാക ഉയർത്തപ്പെട്ടത്.
ഇന്നലെ വിദേശകാര്യ മന്ത്രാലയത്തിൽ ഹിസ് ഹൈനസ് സയ്യിദ് കാമിൽ ബിൻ ഫഹദ് അൽ സെയ്ദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് പുതിയ സ്റ്റാമ്പ് പുറത്തിറക്കിയത്. ചടങ്ങിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, ഗതാഗതം, കമ്മ്യൂണിക്കേഷൻസ് ആന്‍ഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ഹമൂദ് അൽ മവാലി, വിദേശകാര്യ മന്ത്രാലയത്തിലെയും ഒമാൻ പോസ്റ്റിലെയും അണ്ടർ സെക്രട്ടറിമാരും പ്രതിനിധികളും പങ്കെടുത്തു.
യുഎൻ അംഗത്വത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയില്‍ ഒമാന്റെ ആദ്യ പ്രസംഗം നടത്തുന്ന ഹിസ് ഹൈനസ്  സയ്യിദ് താരിക് ബിൻ തൈമൂർ അൽ സെയ്ദിന്റെ ഫോട്ടോയാണ് സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Related Articles

Close
%d bloggers like this: