OMAN SPECIAL

ഒമാനിൽ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് എട്ട് പ്രവാസികൾ അറസ്റ്റിൽ

അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് എട്ട് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് അല്‍ബാത്തിന ഗവർണറേറ്റിലെ പോലീസ് കമാൻഡാണ് അസന്മാർഗ്ഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് ഏഷ്യൻ പൗരത്വമുള്ള എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണ്. കഴിഞ്ഞദിവസം അല്‍ദാഹിറ ഗവര്‍ണറേറ്റിലും ഏഷ്യന്‍ സ്വദേശികളായ ആറുപേര്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റിലായിരുന്നു.

Related Articles

Close
%d bloggers like this: