നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലെ ഷഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച വിലായത്തുകളിലുള്ള ബീച്ചുകൾ വൃത്തിയാക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി അതോറിറ്റി പൂർത്തിയാക്കി.
29 ദിവസത്തെ തുടർച്ചയായ പ്രവൃത്തികള്‍ക്ക് ശേഷം 70 കിലോമീറ്ററില്‍ നിന്നായി 15,000 ടണ്ണിലധികം മാലിന്യം നീക്കം ചെയ്തുവെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.