സുനാമി മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളുടെ സന്നദ്ധത ഉറപ്പാക്കാൻ ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കുറച്ച് ടെസ്റ്റ് ട്വീറ്റുകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അയച്ചേക്കും.
ഡയറക്ടറേറ്റ് ജനറൽ ഓഫ് മെറ്റീരിയോളജി ഇന്നും നാളെയും സുനാമി മുൻകരുതൽ സംവിധാനങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയിലാണ്. സംവിധാനത്തിന്റെ സന്നദ്ധത ഉറപ്പാക്കാൻ ടെസ്റ്റ് ട്വീറ്റുകൾ അയച്ചേക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.