സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ വാണിജ്യ സ്റ്റോറിൽ മോഷണം നടത്തിയ അഞ്ച് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ പോലീസ് കമാൻഡ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയീസ് ആൻഡ് ഇൻവെസ്റ്റിഗേഷനുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. 10,000 റിയാലിലധികം വിലമതിക്കുന്ന വസ്തുക്കളാണ് ഇവര്‍ കടയില്‍ നിന്നും മോഷ്ടിച്ചത്.