ഇന്ത്യയില്‍ നിന്ന് ഗൾഫ് ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ സാധാരണ നിലയിലാക്കാനുള്ള ചർച്ചകൾ നടന്നുവരുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് അറിയിച്ചു. ദുബായ് എക്സ്പോ സന്ദര്‍ശിച്ച ശേഷം ഇന്ത്യന്‍ പവലിയനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി വരുന്നവര്‍ക്ക് റാപ്പിഡ് പി.സി.ആര് പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കാന്‍ യു.എ.ഇ ദേശീയ അടിയന്തര ദുരന്തനിവാരണ സമിതിയോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ സ്ഥാനപതി പവന് കപൂര്‍ പറഞ്ഞു.