ഒമാനില്‍ വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം ഒമാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായി. സംഭവത്തില്‍ എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമ വിരുദ്ധമായി കടത്തുന്നതിന് ഡീസല്‍ ശേഖരിച്ച കപ്പല്‍ ഒമാന്റെ സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടത്. മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ഏഷ്യന്‍ സ്വദേശികളാണ് പിടിയിലായത് ഇവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ചതായി പൊലീസ് പറഞ്ഞു.
ഡീസല്‍ കള്ളക്കടത്തിന് ശ്രമം; എട്ട് പ്രവാസികള്‍ അറസ്റ്റില്‍
RELATED ARTICLES