OMAN
അനധികൃത മത്സ്യബന്ധനം; പിടിയിലായ നാല് പ്രവാസികളെ നാടുകടത്തും

ഒമാനിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികള്‍ പിടിയിലായി. അൽ വുസ്ത ഗവര്‍ണറേറ്റും റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രവാസികൾ പിടിയിലായത്. ഗവര്‍ണറേറ്റിലെ ദുഖം വിലായത്തിൽ നിന്നാണ് നാല് പേരടങ്ങിയ സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരുടെ മത്സ്യബന്ധന ബോട്ടും മറ്റ് ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇപ്പോള്‍ റോയൽ ഒമാൻ പോലീസിന്റെ ദുഖം സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിയുന്ന നാല് പ്രവാസികളെയും നാടുകടത്താനാണ് അധികൃതരുടെ തീരുമാനം. ഇതിനുള്ള നിയമ നടപടികൾ സ്വീകരിച്ചതായി ഒമാൻ കാർഷിക – മത്സ്യ മന്ത്രാലയം പറഞ്ഞു.