ഒമാനിൽ പ്രധാന പാതയോരത്ത് പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തോട് ചേർന്നുള്ള പ്രധാന പാതയോരത്താണ് റോയൽ ഒമാൻ പോലീസ് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയത്. നവംബർ 18 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതൽ വൈകുന്നേരം എട്ട് മണി വരെ അൽ ബർക പാലസ് റൗണ്ട് എബൗട്ട് മുതൽ അൽ മുറഫ ക്യാമ്പിലെ മിലിട്ടറി പരേഡ് സ്ക്വയർ വരെയുളള പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നാണ് റോയൽ ഒമാൻ പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.
ദേശീയ ദിനം: പ്രധാന പാതയോരത്ത് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ
RELATED ARTICLES