OMAN
2100 വിനോദസഞ്ചാരികളുമായി ക്രൂയിസ് കപ്പൽ ഒമാനിലെത്തി

ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2100 സന്ദർശകരുമായി ക്രൂയിസ് കപ്പൽ സുൽത്താനേറ്റിലെത്തി.
മുസന്ദം ഗവർണറേറ്റിലെ ഖസബ് തുറമുഖത്താണ് ടിയുഐ ക്രൂയിസ് കമ്പനിയുടെ ‘മെയിൻ ഷിഫ് സിക്സ്’ എന്ന ക്രൂയിസ് കപ്പൽ എത്തിയത്. മറൈൻ ടൂറിസം സീസണിന്റെ തുടക്കത്തില്‍ ഒമാൻ സുൽത്താനേറ്റിന്റെ തുറമുഖങ്ങളിൽ എത്തുന്ന ആദ്യത്തെ ക്രൂയിസ് കപ്പലാണിത്. ക്രൂയിസ് കപ്പലുകൾ വഴി ഒമാനിലേക്ക് വരുന്ന സന്ദർശകരുടെ എണ്ണത്തിൽ 2017/2018 സീസണിനെ അപേക്ഷിച്ച് 2018/2019 സീസണിൽ 45 ശതമാനത്തിലധികം വർധന രേഖപ്പെടുത്തി, 2018/2019 ല്‍ 283,000 സന്ദർശകരും 2017/2018 ല്‍ 193,000 സന്ദര്‍ശകരുമാണ് ക്രൂയിസ് കപ്പല്‍ വഴി ഒമാനിലെത്തിയത്.