സമുദ്ര മത്സ്യബന്ധന നിയമം ലംഘിച്ചതിന് അൽ വുസ്ത ഗവർണറേറ്റിൽ അഞ്ച് മത്സ്യബന്ധന യാനങ്ങൾ പിടിച്ചെടുത്തു.
നിശ്ചിത മത്സ്യബന്ധന ദൂരം പാലിക്കാത്തതിനും തൊഴിലാളികളുടെ ലൈസൻസ് കൈവശം വയ്ക്കാത്തതിനുമാണ് ബോട്ടുകള്‍ പിടിച്ചെടുത്തതെന്ന്
അൽ വുസ്ത ഗവർണറേറ്റിലെ അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്സസ് ഡയറക്ടറേറ്റ് ജനറൽ പറഞ്ഞു.