OMAN
മലയാളി വിദ്യാര്‍ത്ഥി ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍

ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിൽ മലയാളി വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ജില്ലയിലെ തൃപ്രയാർ സ്വദേശി വിനയന്റെ മകൻ വിമൽ കൃഷ്ണനാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പതിനഞ്ച് വയസ്സായിരുന്നു.
ഇബ്രി ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.
വിനയൻ ഇബ്രിയിലെ സയൻസ് കോളജ് അധ്യാപകനാണ്. ഇദ്ദേഹം ഭക്ഷണം വാങ്ങാൻ പുറത്തേക്ക് പോയി തിരിച്ച് വന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.