Covid 19International
202 ദിവസം ഹോസ്പിറ്റലില്‍ കഴിഞ്ഞ കോവിഡ് രോഗി വീട്ടിലേക്ക് മടങ്ങി; ഇന്ത്യയിലാണ് സംഭവം

202 ദിവസം നീണ്ട ആശുപത്രി വാസത്തിന് ശേഷം കോവിഡ് രോഗി സ്വന്തം വീട്ടിലേക്ക് മടങ്ങി. 45കാരിയായ ഗീത ധര്‍മിക് കഴിഞ്ഞ മെയ് ഒന്നാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ച് ഗുജറാത്തിലെ ദഹോദ് ആശുപത്രിയിലെത്തിയത്. ഭോപ്പാലില്‍ നിന്ന് വരും വഴി റെയില്‍വേ ഉദ്യോഗസ്ഥനായ ഇവരുടെ ഭര്‍ത്താവിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. വെന്റിലേറ്ററിന്റെയും ഓക്സിജന്റെയും സഹായത്തോടെയാണ് ജീവന് പിടിച്ച് നിര്‍ത്തിയതെന്ന് ഭര്‍ത്താവ് ത്രിലോക് ധര്‍മിക് പറഞ്ഞു. ഇദ്ദേഹം റെയില്‍വേയില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ്.