OMANOMAN SPECIAL
ഒമാന്‍ പ്രവാസി സാഹിത്യോത്സവ് 2021: ബൗശര്‍ സെന്‍ട്രല്‍ ജേതാക്കളായി

രിസാല സ്റ്റഡി സർക്കിള്‍ സംഘടിപ്പിച്ച പന്ത്രണ്ടാമത് പ്രവാസി സാഹിത്യോത്സവിൽ ബൗശർ സെൻട്രൽ ജേതാക്കളായി. മസ്കത്ത് സെൻട്രൽ രണ്ടാം സ്ഥാനവും സീബ് സെൻട്രൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഫ്ര അബ്ദുൽ ജബ്ബാറിനെ സർഗ പ്രതിഭയായും അയ്യൂബ് നാസറിനെ കലാപ്രതിഭയായും തിരഞ്ഞെടുത്തു. മർകസ് ഒമാൻ കോഓർഡിനേറ്റർ സിറാജുദ്ദീൻ സഖാഫി ആവിലോറെ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.
പ്രവാസി യുവതീ യുവാക്കൾക്കും, വിദ്യാർത്ഥികൾക്കുമായി നടത്തിയ സാഹിത്യോത്സവിൽ ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ, ജനറൽ വിഭാഗങ്ങളിലായി ഖവാലി, കവിത പാരായണം, സൂഫീ ഗീതം, മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, കഥ, കവിത, ഭാഷാ പ്രസംഗങ്ങൾ, ചിത്ര രചനകൾ, പ്രബന്ധം, മാഗസിൻ ഡിസൈൻ, സോഷ്യൽ ട്വീറ്റ് തുടങ്ങി 49 ഇനങ്ങളിലാണ് വിവിധ തലങ്ങളിൽ മത്സരങ്ങൾ നടന്നത്. സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിന് നിസാം കതിരൂർ അധ്യക്ഷത വഹിച്ചു. കവി വിമീഷ് മണിയൂർ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വടകര സന്ദേശ പ്രഭാഷണം നടത്തി. അബ്ദുൽ ഹകീം സഅദി, നിസാർ സഖാഫി, ശഫീഖ് ബുഖാരി, നാസറുദ്ദീൻ സഖാഫി കോട്ടയം, നിശാദ് അഹ്സനി, ജാബിർ ജലാലി, ഖാരിജത്ത് എന്നിവർ സന്നിഹിതരായിരുന്നു. മുനീബ് ടി കെ സ്വാഗതവും നൗഫൽ എ പി നന്ദിയും പറഞ്ഞു. ഒമാൻ ദേശീയ സാഹിത്യോത്സവിലെ വിജയികൾ അടുത്ത മാസം മൂന്നിന് നടക്കുന്ന ഗൾഫ് തല പ്രവാസി സാഹിത്യോത്സവ് ഗ്രാന്റ് ഫിനാലെയിൽ മാറ്റുരക്കും.